മലയാളത്തിന്റെ മുന്‍താരറാണി ജയഭാരതി വീണ്ടും ലൈംലൈറ്റിലേക്ക്

മലയാള സിനിമയില്‍ ഒരുകാലത്ത് നിറസാനിദ്ധ്യമായിരുന്ന ജയഭാരതി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു. വ്യത്യസ്തമായ അഭിനയശൈലിയാല്‍ നിരവധി നായിക കഥാപാത്രങ്ങളെ മലയാളികളുടെ മനസില്‍ ജീവന്‍തുടിക്കുന്ന ഓര്‍മയാക്കി അവശേഷിപ്പിച്ച ജയഭാരതി ഏറെ പ്രതീക്ഷയോടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. എകെ സാജന്റെ ‘ഓഷ’ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി വീണ്ടും തിരിച്ചെത്തുന്നത്.

ഈ ചിത്രത്തില്‍ ബിജുമേനോനും കാവ്യാമാധവനുമാണ് നായിക നായകന്‍മാര്‍. നെടുമുടിവേണുവും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഓഷ യുടെ ആശയങ്ങളില്‍ ആകൃഷ്ടനായ ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഈ ചിത്രത്തിനുപുറമെ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തില്‍ ഷീലയും ജയഭാരതിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top