HIGHLIGHTS : കണ്ണൂര്‍: ട്രെയിനുകള്‍ റൂട്ടുമാറ്റിയോടുകയും റദ്ദാക്കുകയും ചെയ്യുന്നതോടെ മലബാറിലെ

കണ്ണൂര്‍: ട്രെയിനുകള്‍ റൂട്ടുമാറ്റിയോടുകയും റദ്ദാക്കുകയും ചെയ്യുന്നതോടെ മലബാറിലെ യാത്ര ദുരിതം ഇരട്ടികുന്നു. 36 ട്രെയിനുകള്‍ക്കാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഷൊര്‍ണൂ-കാരക്കാട് പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി നാലുമുതല്‍ മെയ് ഒന്നുവരെ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ മലബാറിലെ ഭൂരിഭാഗം യാത്രക്കാരും മറ്റു ബദല്‍മാര്‍ഗങ്ങള്‍ തേടേണ്ടിവരും.
നിലവില്‍ ഷൊര്‍ണൂരില്‍ വന്നുകൊണ്ടിരുന്ന നിരവധി ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ വരാതെ ഒറ്റപ്പാലത്തിലൂടെ കടന്നുപോകും .
ഷൊര്‍ണ്ണൂര്‍- നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ –അങ്ങാടിപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തില്ല. കോയമ്പത്തൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ കോയമ്പത്തൂര്‍ പാലക്കാട് വരെ മാത്രമേ സര്‍വ്വീസ് നടത്തൂ. കോയമ്പത്തൂര്‍ മംഗളൂരൂ ഫാസ്റ്റ് പാസഞ്ചര്‍ , കോയമ്പത്തൂര്‍ കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ കോയമ്പത്തൂര്‍ മുതല്‍ പാലക്കാട് വരെയും പള്ളിപ്പുറം മുതല്‍ മംഗളൂരു വരെയും മാത്രമേ സര്‍വ്വീസ് നടത്തുകയൊള്ളൂ. ഈ ട്രെയിനിലെ യാത്രകാര്‍ക്ക് പള്ളിപ്പുറം മുതല്‍ പാലക്കാട് വരെ കെഎസ് ആര്‍ടിസി സര്‍വ്വീസ് ഏര്‍പ്പെടുത്തണം
ദീര്‍ഘദൂര ട്രെയിനുകളായ മംഗളൂരു ജങ്ഷന്‍ – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, തിരുവന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ചെന്നൈ എഗ്മോാര്‍ -മംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറിയില്ലെങ്കില്‍ മധ്യവേനലവധിയില്‍ യാത്രാദുരിതമേറും.
ഏറനാട്, എഗ്മോാര്‍ ട്രെയിനുകള്‍ ഒരേ സമയത്ത് ഭാഗികമായി റദ്ദാക്കുന്നത് യാത്രക്കാരെ ബാധിക്കും. രണ്ട് ട്രെയിനും രാവിലെ 6.50 നും 7.20 നും മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതാണ്. കോഴിക്കോട് വരെയുള്ള സീസണ്‍ ടിക്കറ്റുകാര്‍ ആശ്രയിക്കുന്ന ട്രെയിനുകളാണിത്. പരശുറാം, മംഗള, കുര്‍ള ട്രെയിനുകള്‍ കൂടുതല്‍ സമയമെടുത്ത് ഓടുന്നതുപോലെ ഈ ട്രെയിനുകളും അത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.