Section

malabari-logo-mobile

മലപ്പുറത്ത് വനിത സിഐ അമിതമായി ഉറക്കുഗുളിക കഴിച്ച് അത്യാസന്ന നിലയില്‍

HIGHLIGHTS : മലപ്പുറം: മലപ്പുറത്ത് വനിത സിഐയെ അമിതമായി

മലപ്പുറം: മലപ്പുറത്ത് വനിത സിഐയെ അമിതമായി ഉറക്കുഗുളിക കഴിച്ചതിനെ തുടര്‍ന്ന് അത്യാസന്നനിലയില്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. മലപ്പുറം വനിതസെല്ലിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാന്റി ജോര്‍ജിനെയാണ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവിലുള്ള ഇവര്‍ ഇപ്പോഴും അപകടനില തരണം ചെയ്യതിട്ടില്ല.

ഇന്നലെ രാത്രിയിലാണ് ഇവര്‍ വീട്ടില്‍ വച്ച് ഈ ഗുളികകള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മകനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഒരു സഹോദരന്‍ മാനസിക അസ്വാസ്ഥ്യത്തിന് ഉപയോഗിക്കുന്ന ഗുളികകള്‍ ഇവര്‍ അമിതമായി ഏടുത്തു കഴിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് സംസ്ഥാനത്തെ ഒരു സീനിയര്‍ മന്ത്രി ഇവരോട് അപമര്യാദയായി പെരുമാറിയെന്നും ഇതിനെതിരെ പരാതി നല്‍കാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ധമുണ്ടായെന്നും ഇതേ തുടര്‍ന്ന് ഇവര്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു.

നിലമ്പൂരില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി പോലീസ് ഇന്റലിജന്‍സ് ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ഇതിനിടെ പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥക്ക് തന്നെ ഇത്തരത്തിലൊരവസ്ഥയുണ്ടായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!