മലപ്പുറത്ത് കള്ള് ഷാപ്പുകള്‍ തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുന്നു

മലപ്പുറം: രണ്ടുവര്‍ഷം മുമ്പുണ്ടായ മദ്യദുരന്തത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുകയായിരുന്ന ജില്ലയിലെ കള്ളുഷാപ്പുകള്‍ തൊഴിലാളികള്‍ക്ക നടത്തിപ്പിന് നല്‍കി തുറക്കാനൊരുങ്ങുന്നു.

മലപ്പുറം ഡിവിഷനില്‍ വില്‍പന നടക്കാത്ത കള്ള് ഷാപ്പുകള്‍ തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കും.

താത്പര്യമുള്ള തൊഴിലാളി കമ്മിറ്റികള്‍ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ മുഖേനെ അപേക്ഷ നല്‍കി ഫെബ്രുവരി 22ന് രാവിലെ 10ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ എത്തണം.

വിവരങ്ങള്‍ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുമായോ മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.

 

Share news
error: Content is protected !!
Scroll to Top