HIGHLIGHTS : ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി തിരു: മലപ്പുറത്തെ കുറ്റിപ്പുറം/ വണ്ടൂര്‍ എന്നീ സ്ഥലങ്ങളിലുണ്ടായ മദ്യദുരന്തത്തെകുറിച്ചന്വേഷിച്ച എസ്. രാജേന്ദ്രന്‍ നായര്...
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി
തിരു: മലപ്പുറത്തെ കുറ്റിപ്പുറം/ വണ്ടൂര്‍ എന്നീ സ്ഥലങ്ങളിലുണ്ടായ മദ്യദുരന്തത്തെകുറിച്ചന്വേഷിച്ച എസ്. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കളഌഷാപ്പുകളുടെ ബിനാമി നടത്തിപ്പിന് സഹായകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചന. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

കസിലെ ഒന്നാം പ്രതിയായ ദ്രവ്യന്‍ ബിനാമിയായണ് കള്ളുഷാപ്പ് നടത്തിയതെന്നും ദുരന്തത്തിനിടയായ സ്പിര്റ്റ ആലുവയിലെ ഒരു പെയ്ന്റ് കമ്പനിക്കായ് കൊണ്ടുവന്നതില്‍ കേടുവന്നവയാണെന്നും കമ്മീഷന്‍ കണ്ടെത്തി. വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ശുപാര്‍ശയിലുണ്ടെന്ന് സൂചന.
2010 സെപ്തംബര്‍ 5 നാണ് 28 പേരുടെ മരണത്തിനിടയാക്കിയ മലപ്പുറം ജില്ലയിലെ മദ്യദുരന്തമുണ്ടായത്. സംഭവത്തില്‍ അഞ്ചോളം പേരുടെ കാഴ്ച ശക്തിയും നഷ്ടമായി.