മമ്മുട്ടിച്ചിത്രത്തില്‍ നിന്ന് മീരാജാസ്മിനെ പുറത്താക്കി

ചിത്രീകരണത്തിന് ഒരുങ്ങുന്ന ആഷിക് അബു മമ്മൂട്ടിച്ചിത്രമായ ഗ്യാങ്സ്റ്ററില്‍ നടി മീരാജാസ്മിന് വിലക്ക്. മഴവില്‍ അഴകില്‍ അമ്മ എന്ന മെഗാഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചുണ്ടായ അനിഷ്ട സംഭവങ്ങളാണ് മീരയെ ചിത്രത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്നാണ് മോളിവുഡിലെ അണിയറ സംസാരം.

റിഹേഴ്‌സല്‍ ക്യാമ്പില്‍ നേരം വൈകിയെത്തുക, മിക്കപ്പോഴും മറ്റുള്ളവരെ കാത്തിരിപ്പിച്ച് മുഷിപ്പിച്ച് അവസാനം വരുന്നില്ലെന്ന് വിളിച്ച് പറയുക എന്നിവ തുടര്‍ന്നപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ വിഷയത്തില്‍ ഇടപെടുകയും മമ്മൂട്ടി ക്യാമ്പില്‍ നിന്ന് മീരാജാസ്മിനെ ഇറക്കിവിടുകയും ചെയ്തു എന്നാണ് ശ്രുതി. ഇതിനെ തുടര്‍ന്നുള്ള ഇടപെടലാണ് ഗ്യാങ്സ്റ്ററിലെ നായികാസ്ഥാനം മീരാജാസ്മിന് നിഷേധിക്കപ്പെടാന്‍ കാരണമെന്നു കരുതുന്നു. നേരത്തെ മീരയുടെ ഇത്തരത്തിലുള്ള ചെയ്തികള്‍ പല മലയാള ചിത്രങ്ങളുടെ സെറ്റില്‍ വിഷയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ സത്യന്‍ അന്തിക്കാടിനെ പോലുള്ള സീനിയര്‍ സംവിധായകരെ വരെ ബുദ്ധിമുട്ടിച്ച കഥകള്‍ നിരവധിയാണ്.

ഏതായാലും ഗ്യാങ്സ്റ്ററിലേക്ക് മീരക്ക് പകരം റീമ കല്ലിങ്കലിനെയാണ് നായികയാക്കാന്‍ ആഷിക് അബു തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top