HIGHLIGHTS : ന്യൂദില്ലി : ഡീസല്‍ വിലവര്‍ധന, പാചകവാതക നിയന്ത്രണം, ചില്ലറവില്‍പ്
ന്യൂദില്ലി : ഡീസല്‍ വിലവര്‍ധന, പാചകവാതക നിയന്ത്രണം, ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം എന്നീ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച്
യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനങ്ങള്‍ പുനഃപ്പരിശോധിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

19 എം.പിമാരുള്ള തൃണമൂലിന് ആറ് മന്ത്രിമാരാണ് ഉള്ളത്.
തൃണമൂലിന് പുറമേ, യു.പി.എ സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണക്കുന്ന ബി.എസ്.പിയും പിന്തുണ പിന്‍വലിക്കുമെന്നാണ് അറിയുന്നത്. പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വിദേശ കമ്പനികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ മറ്റുള്ളവര്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതേസമയം, മമതയുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.