HIGHLIGHTS : തിരു : നെയ്യാറ്റിന്‍കര വിജയത്തോടെ സംസ്ഥാന മന്ത്രി സഭ അഴിച്ചുപണിയാനുള്ള ഒരുക്കങ്ങളും ചര്‍ച്ചകളും
തിരു : നെയ്യാറ്റിന്‍കര വിജയത്തോടെ സംസ്ഥാന മന്ത്രി സഭ അഴിച്ചുപണിയാനുള്ള ഒരുക്കങ്ങളും ചര്‍ച്ചകളും മുറുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രി സഭ അഴിച്ച്പണിയുന്നതിലൂടെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് സൂചന.
അതേസമയം നെയ്യാറ്റിന്‍കരയില്‍ നിന്ന് ആര്‍ ശെല്‍വരാജ് വിജയിച്ചതകോടെ നാടാര്‍ വിഭാഗത്തില്‍ നിന്നും എത്തുന്ന എംഎഎല്‍മാര്‍ മൂന്നായിരിക്കുകയാണ് . ഇതോടെ മന്ത്രിസഭയില്‍ ആര്‍.ശെല്‍വരാജിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ചെന്നിത്തല മന്ത്രി സഭയില്‍ എത്തുമ്പോള്‍ മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിക്കാതിരിക്കാന്‍ വി എസ് ശിവകുമാറിനെകൊണ്ട് രാജിവെപ്പിക്കുമെന്നാണ്‌സൂചന. രമേശ് ചെന്നിത്തലയ്ക്ക് പകരം പുതിയ കെപിസിസി പ്രസിഡന്റായി എത്തുന്നത് ജി. കാര്‍ത്തികേയനാണ. സ്പീക്കര്‍സ്ഥാനത്തേക്ക് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ്് പരിഗണനയില്‍ ഉള്ളത്.
നിയമസഭാസമ്മേളനത്തിന് ശേഷമേ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുകയൊളളു വെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.