HIGHLIGHTS : ദില്ലി: മന്ത്രി സഭയിലേക്കില്ലെന്നും ലോകാസഭ തിരഞ്ഞെടുപ്പ് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത്
ദില്ലി: മന്ത്രി സഭയിലേക്കില്ലെന്നും ലോകാസഭ തിരഞ്ഞെടുപ്പ് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് താല്‍പ്പര്യമെന്നും രമേശ് ചെന്നിത്തല. മുഗള്‍വാസ്‌കുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് ചെന്നിത്തല തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് കേരള ഘടകത്തിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് മുഗള്‍ വാസ്‌കുമായി ചെന്നിത്തല കൂടികാഴ്ച നടത്തിയത്. മന്ത്രി സഭാ പുനഃസംഘടന തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രിസഭയിലേക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നു വൈകീട്ട് 9 മണിക്ക് രമേശ് ചെന്നിത്തല എകെ ആന്റണിയെ കാണും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന് പറഞ്ഞിരുന്നു. ഭൂരിപക്ഷം കോണ്‍ഗ്രസുകാരുടെയും ആഗ്രഹം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തു തന്നെയായാലും രമേശ് ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനത്തെ കുറിച്ച് ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട.്