മനൂഷ്യക്കടത്തിന് സൗദി രാജ കുടുംബാംഗമായ യുവതി അമേരിക്കയില്‍ പിടിയില്‍

കാലിഫോര്‍ണിയ: മനുഷ്യകടത്ത് നടത്തിയതിന് സൗദി രാജ കുടുംബാംഗമായ യുവതിയെ കാലിഫോര്‍ണിയയില്‍ അറസ്റ്റു ചെയ്തു. മിഷഇല്‍ അലൈബാനാണ് പിടിയിലായത്. വീട്ടു ജോലിക്കാരിയായ കെനിയന്‍ യുവതിയെ അവരുടെ സമ്മതമില്ലാതെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ചതിനിടയിലാണ് മിഷഇല്‍ പിടിയിലായത്. കെനിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും. ഇവരുടെ വീട്ടില്‍ നിന്ന് രക്ഷപെട്ട കെനിയന്‍ യുവതി സംഭവം പുറത്തുള്ള ചില ആളുകളോട് പറഞ്ഞതോടെയാണ് വിവാദമായത്.

Share news
error: Content is protected !!
Scroll to Top