മദ്യവുമായി പിടിയില്‍

താനൂര്‍: അനധികൃതമായി കൈവശം വച്ച മദ്യവുമായി താനൂര്‍ ബസ് സറ്റാന്‍ഡ് പരിസരത്തുനിന്ന് തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. സേലം സ്വദേസിയും ചിറക്കലില്‍ താമസക്കാരനുമായ ഗണേശനാണ് വെള്ളിയാഴ്ച രാവിലെ പിടിയിലായത്. വിവിധ കുപ്പികളിലായി എട്ട് ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണിത്. ഇയാള്‍ സ്ഥിരം വില്‍പ്പനക്കാരനാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. താനൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവില്‍പ്പന നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീവണ്ടി മാര്‍ഗമാണ് മാഹിയില്‍ നിന്ന് മദ്യം എത്തിക്കുന്നത്.

Share news
error: Content is protected !!
Scroll to Top