HIGHLIGHTS : തൊടുപുഴ: എംഎം മണി അന്വേഷണ സംഘത്തിന്

തൊടുപുഴ: എംഎം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് സിപിഐഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി ഇന്ന് രാവിലെ പത്ത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. എംഎല്‍എ മാരായ കെ കെ ജയചന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് മണി തൊടുപുഴ ഡിവൈ എസ്പി ഓഫീസില്‍ ഹാജരായത്.
താന്‍ ഒളിവിലായിരുന്നില്ലെന്നും ചോദ്യം ചെയ്യലിനോട് പൂര്‍ണമായ് സഹകരിക്കുമെന്നും മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മണിയെ തൊടുപുഴ ഡിവൈ എസ് പി ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്.
കനത്ത പോലീസ് സംരക്ഷണമാണ് ഡിവൈ എസ് പി ഓഫീസ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്.