മണിയുടെ പാഡിയില്‍ ചാരായം എത്തിച്ചതായി പൊലീസ് സ്ഥിരീകരണം: ചാരായമെത്തിയാള്‍ കസ്റ്റഡിയില്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി സ്ഥിരീകരണം. മണി മരിച്ചതിന്റെ തലേദിവസം വരാന്തരപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് ജോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

downloadതൃശൂര്‍: കലാഭവന്‍ മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി സ്ഥിരീകരണം. മണി മരിച്ചതിന്റെ തലേദിവസം വരാന്തരപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് ജോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നേരത്തെ മൊഴി എടുത്ത ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും വീണ്ടും മൊഴി എടുക്കും. മണിയുടെ വസതിയില്‍ വ്യാജമദ്യം എത്തിച്ച ആറു പേര്‍ക്ക് എതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. അബ്കാരി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് പത്തു പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിനേക്കാളേറെ കീടനാശിനിയുടെ സാന്നിധ്യം രാസപരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •