മഞ്ചേരി : ചൊവ്വാഴ്ച രാവിലെ മഞ്ചേരി മത്സ്യമാര്‍ക്കറ്റിനടുത്ത് നിന്ന് വിദേശ മദ്യ വില്പനക്കാരനെ പിടികൂടിയ എക്സൈസുകാരെ സാമൂഹ്യ ദ്രോഹികള്‍ ആക്രമിച്ചു.
ആക്രമമത്തില്‍ പരിക്കേറ്റ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. രാധാകൃഷ്ണന്, അനീഷ് പുത്തില്ലന്‍, ഗാര്‍ഡ് ഒ. നാസര്‍, ഡ്രൈവര്‍ ശശീന്ദ്രന് എന്നിവരെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ അക്രമിച്ച കേസില്‍ സത്താര്‍, റിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.
മത്സ്യ മാര്‍ക്കറ്റില്‍ അനധികൃത മദ്യ വില്‍പ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ വില്പനക്കാരനെ പിടികൂടിയെങ്കിലും ഇയാളെ കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ് ഇരുപതോളം വരുന്ന സംഘം ഉദ്യോഗസ്ഥരെ തടയുകയും വടിയും, കല്ലും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു. ഇതിനിടെ മദ്യ വില്‍പ്പന നടത്തിയ ആള് രക്ഷപ്പെടുകയും ചെയ്തു.
മഞ്ചേരി ടൗണില്‍ മദ്യവും കഞ്ചാവും വ്യാപകമായ വില്പപന നടന്നുവരുന്നുണ്ട്. ഈ അടുത്തകാലത്ത് എക്സൈസ് ചില കേസുകള്‍ ഇവിടെനിന്ന് എടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചതാണെന്നാണ് സൂചന.




