താര സുന്ദരി നയന്‍ താരയുടെ പുതിയ ബോയ് ഫ്രണ്ട് ആര്യയാണെന്നാണ് കോടമ്പക്കത്തെ പുതിയ വാര്‍ത്ത. പ്രഭൂദേവയോട് തെറ്റിപ്പിരിഞ്ഞതോടെ ഗോസിപ്പ് കോളങ്ങളില്‍നുന്നും അല്പം വിട്ടുനിന്ന നയന്‍സ് വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
‘ബോസ് എങ്കിറ ഭാസ്‌കരന്‍’ എന്ന ചിത്രത്തില്‍ നയന്‍താരയും ആര്യയും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും പ്രഭുദേവയുമായി കൊടുമ്പിരികൊണ്ട പ്രേമം കാരണം അന്ന് ആര്യയെ നയന്‍സിന് മൈന്റ് ചെയ്യാന്‍ സമയം കിട്ടിക്കാണില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് അവരെ കുറ്റപ്പെടുത്താനാകില്ലെന്നാണ് പാപ്പരസികള്‍ പറയുന്നത്.
ആര്യ നയന്‍സ് ഗോസിപ്പിന് പിന്നില്‍ ഒരു കാരണവുമുണ്ട് കേട്ടോ… ആര്യ പുതിയതായി പണിത ഗൃഹപ്രവേശനത്തില്‍ ആര്യയുടെ അടുത്ത സുഹൃത്തുകള്‍ മാത്രമാണ് പങ്കെടുത്തത്. ഈ ചടങ്ങില്‍ ആദ്യാവസാനം വരെ നയന്‍സ് തിളങ്ങി എന്നു മാത്രമല്ല ഗൃഹപ്രവേശനം നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നടത്തിയതും നമ്മുടെ നയന്‍സ് തന്നെയായിരുന്നു.
ആര്യ അഭിനയിക്കുന്ന ചിത്രങ്ങളിലേക്ക് നയന്‍ താരയെ നായികയാക്കാന്‍ ആര്യ റക്കമെന്റ് ചെയ്യുന്നതായും വാര്‍ത്ത പ്രചരിച്ചതോടെ നയന്‍സ് ആര്യ പ്രണയത്തിന് പച്ചക്കൊടിയായെന്നാണ് സിനിമാലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത.




