മകളെ നല്‍കി അമ്മ ഫ്രിഡ്ജ് വാങ്ങി

അര്‍ജന്റീനയില്‍ മകളെ അയല്‍വാസിക്ക് നല്‍കി പകരം അമ്മ ഫ്രിഡ്ജ് വാങ്ങി. മുപ്പത്തിയൊന്നുകാരിയായ അമ്മ തന്റെ പതിനൊന്നു വയസ്സുകാരിയായ മകളെയാണ് അയല്‍ വാസിയുടെ വീട്ടുപകരണവുമായി എക്‌സ്‌ചേഞ്ച് ചെയ്തത്. കുട്ടിയെ വാങ്ങിയ അയല്‍വാസിയാകട്ടെ കുട്ടിയെ ഒരു അലുമിനിയം കമ്പനിയില്‍ ജോലിക്ക് വിടുകയായിരുന്നു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ്കുട്ടിയെ പോലീസ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ കുട്ടിക്ക് പുറമെ മറ്റ് അഞ്ച് കുട്ടികളെ കൂടി പോലീസ് ഇവിടെ നിന്നും രക്ഷപെടുത്തിയിരുന്നു. പോലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബാലവേല ചെയ്യിച്ച ഫാക്ടറി ഉടമകളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം പെണ്‍കുട്ടിയെ വാങ്ങിയ അയല്‍ വാസി ഒളിവിലാണ.് കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിറ്റതെന്നാണ് അമ്മ പോലീസില്‍ പറഞ്ഞിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top