Section

malabari-logo-mobile

ചാലിയം -കടലുണ്ടിക്കടവ് റോഡ് നവീകരിക്കുന്നു

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ചാലിയം – കടലുണ്ടിക്കടവ് റോഡ് പുനരുദ്ധാരണത്തിനുളള നടപടികള്‍ ആരംഭിച്ചു. കടുക്ക ബസാര്‍ മുതല്‍ കടലുണ്ടിക്കടവ് പാലം വരെ നീളുന്ന മൂന്ന് കി.മീറ്റര്‍ അപ്രോച്ച് റോഡാണ് ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 550 ലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന് ഇരുവശവുമുളള റോഡുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ ഗതാഗതം ദുര്‍ഘടമായിരുന്നു. കോഴിക്കോട് വഴി ചമ്രവട്ടം പാലത്തിലൂടെ ദീര്‍ഘദൂര ഗതാഗതത്തിന് ഈ റോഡ് പ്രയോജനപ്പെടും. പാത നവീകരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ധന-ഇന്ധന ലാഭവും ഏറെയുണ്ട്. 2014 മാര്‍ച്ച് മാസത്തോടെ റോഡ് യാഥാര്‍ത്ഥ്യമാകും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!