തിരു: അബ്ദുള്‍നാസര്‍ മദനിക്ക് നീതിയും മാനുഷിക പരിഗണനയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മഅ്ദനിക്ക് ജാമ്യവും ചികിത്സാ സൗകര്യങ്ങളും ലഭിക്കേണ്ടത് പൗരാവകാശത്തന്റെ ഭാഗമാണെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മഅ്ദനിയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകളെ സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കി. മഅ്ദനിയോ കൂടെയുള്ളവരോ നിയമവിരൂദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകണമെന്ന് പാര്‍ട്ടി വ്യക്തമാക്കിയതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ചുമത്തപ്പെട്ട കേസുകളുടെ വിചാരണ നേരിടാനുള്ള ഉത്തരവാദിത്വം ഒരു പൗരന് എന്ന നിലയില്‍ മഅ്ദനിക്കുണ്ട്. അതെ സമയം രോഗിയും അവശനുമായ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കികൊണ്ടായിരിക്കണം എന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
മഅ്ദനിക്ക് നീതി ലഭിക്കാന്‍ ജാനാധിപത്യ വിശ്വാസികളും മനുഷ്യസ്നേഹികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.



