HIGHLIGHTS : കൊല്ലം: ഏറെ അനിശ്ചിതത്വ്തിനൊടുവില്‍ പിഡിപി ചെയര്‍മാന്‍
ഇന്നലെ രാത്രി 9.40 മണിയെടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിയെ 10.12 ഓടെയാണ് പുറത്തെത്തിച്ചത്. മഅദനിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് പിഡിപി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിച്ചേര്‍ന്നത്. അദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനിയും ബന്ധുക്കളും വിമാനത്താവള്തിലെത്തിയിരുന്നു.

പ്രത്യേക വിചാരണ കോടതി മാര്‍ച്ച് 7 നാണ് മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചത്. നാളെ അന്‍വാശേരിയിലെത്തി രോഗബാധിതതനായ പിതാവിനെ കാണാനും അനുവാദമുണ്ട്.
ഇതിനിടെ യാത്രാ സംബന്ധമായ രേഖകകള്‍ സമര്‍പ്പിക്കുന്നതിനും പോലീസും ജയിലധകൃതരും വീഴ്ച വരുത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മഅ്ദനി ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 9 മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നത്.