ഭൂ നികുതി: പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

മലപ്പുറം: 1961 ലെ കേരള ലാന്‍ഡ് ടാക്‌സ് ആക്റ്റ് സെക്ഷന്‍ ആറ് പ്രകാരം നിഷ്‌കര്‍ഷിച്ചിരുന്ന അടിസ്ഥാന ഭൂ നികുതി 2012 ലെ കേരളാ ധനകാര്യ ബില്‍ പ്രകാരം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്ക് 2012 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ഈടാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. നേരത്ത ഈടാക്കിയിരുന്ന നിരക്കും പരിഷ്‌കരിച്ച നിരക്ക് ബ്രാക്കറ്റിലും താഴെകൊടുക്കുന്നു. കോര്‍പ്പറേഷനുകള്‍ രണ്ട് ആര്‍ വരെ – ഒരു ആറിന് രണ്ട് രൂപ ( നാല് രൂപ), രണ്ട് ആറിന് മുകളില്‍ -ഒരു ആറിന് നാല് രൂപ(എട്ട് രൂപ) നഗരസഭ/ടൗണ്‍ഷിപ്പ് ആറ് ആര്‍ വരെ- ഒരു ആറിന് ഒരു രൂപ ( രണ്ട് രൂപ) ആറ് ആറിന് മുകളില്‍- ഒരു ആറിന് രണ്ട് രൂപ(നാല് രൂപ), പഞ്ചായത്ത് 20 ആര്‍ വരെ- ഒരു ആറിന് 50 പൈസ ( ഒരു രൂപ), 20 ആറിനു മുകളില്‍- ഒരു ആറിന് ഒരു രൂപ (രണ്ട് രൂപ.)

 

Related Articles