ഭൂചലനത്തില്‍ പരപ്പനങ്ങാടി തീരദേശം വിറച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : ഇന്നുച്ചയ്ക്ക് 2 മണിയോടെ പരപ്പനങ്ങാടിയില്‍ അനുഭവപ്പെട്ട

പരപ്പനങ്ങാടി : ഇന്നുച്ചയ്ക്ക് 2 മണിയോടെ പരപ്പനങ്ങാടിയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ പരപ്പനങ്ങാടിയില്‍ ഇരുപതോളം വീടുകള്‍ക്ക് വിള്ളലുണ്ടായി. നിരവധി ചുറ്റുമതിലുകളിലും വിള്ളല്‍ കാണപ്പെട്ടു. 4 സെക്കളന്റോളം നീണ്ടുനിന്ന വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലവീടുകളില്‍ നിന്നും പരിഭ്രാന്തരായി സ്ത്രീകളും കുട്ടികളും പുറത്തേക്കോടി.

അങ്ങാടി കടപ്പുറത്താണ് വീടുകള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചത്. കുഞ്ഞാറാന്റെ പുരക്കല്‍ മുഹമ്മദ് കുട്ടിയുടെ വീടിന്റെ പ്രധാന വാര്‍പ്പിലും മതിലിലും വിള്ളലുണ്ടായി. അങ്ങാടി കടപ്പുറത്തെ തെക്കകത്ത് മുഹമദ്‌കോയ,ടി.മുഹമ്മദ് കുട്ടി, കെ.പി മുഹമ്മദ്കുട്ടി,പി.ഹനീഫ, സി പി നഫീസ,ഇ.പി സെയ്തു മുഹമ്മദ്, പി. ഇ സക്കറിയ  എന്നിവരുടെ വീടുകള്‍ക്കും

sameeksha-malabarinews

ഇതിന് പുറമെ കോട്ടത്തറയിലെ 5 വീടുകള്‍ക്കും ഒട്ടുമ്മല്‍ കടപ്പുറത്തെ 3 വീടുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്.

പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്തെ മുറിത്തോടിന്റെ അടഞ്ഞ്കിടന്ന ഭാഗത്തെ മണല്‍ തിട്ട ഭൂചലനത്തോടെ പൊട്ടി നിറഞ്ഞ് കവിഞ്ഞ തോട്ടില്‍ നിന്ന് വെള്ളം തോട്ടിലേക്കൊഴുകി.

ഭൂചലനം മൂലം അപകടമുണ്ടായ പ്രദേശങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ഹനീഫ കൊടപ്പാളി, എച്ച് ഹനീഫ, ഷാജഹാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!