ഭാവന ഇനി ബധിരയും മൂകയും

മലയാളിയുടെ പ്രിയതാരം ഭാവന ബധിരയും മൂകയുമായി വെള്ളത്തിരയിലെത്താന്‍ പോകുന്നു. ഏറെ പുതുമകളുള്ള കഥാപാത്രത്തെയാണ് ഭാവന തന്റെ പുതിയ ചിത്രമായ ‘യെല്ലോ’ യില്‍ അവതിരിപ്പിക്കുന്നത്. ഇതുവരെ ചെയ്തിട്ടുള്ളവയില്‍ വെച്ച് ഏറെ പുതുമകളുള്ള റോളാണ് യെല്ലായിലെ ആമിയെന്ന തന്റെ കേന്ദ്ര കഥാപാത്രമെന്നും അതുകൊണ്ടു തന്നെ പ്രതീക്ഷയോടെയാണ് ചിത്രല്‍ അഭിനയിക്കുന്നതെന്നും ഭാവന പറഞ്ഞു.

രാജേഷ് ബി മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ബിജു ബര്‍ണാഡാണ്.

കൊച്ചിയിലും മുംബൈയിലുമായി ചിത്രീകരണം നടക്കുന്ന യെല്ലോയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങുടെ ഒരു നിരതന്നെ അണിനിരക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top