HIGHLIGHTS : കൊച്ചി : വി എസ് അച്ചുതാനന്ദന്‍ മുതിര്‍ന്ന സിപിഎം
കൊച്ചി : വി എസ് അച്ചുതാനന്ദന്‍ മുതിര്‍ന്ന സിപിഎം സംസ്ഥാന സമിതിയംഗം എംഎം ലേറന്‍സുമായി കൊമ്പുകോര്‍ക്കുന്നു.
സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയ ആളാണ് ലോറന്‍സ് എന്ന് വിഎസ് ആരോപിച്ചു.
ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താസ്പത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയക്കുകയായിരുന്നു വി.എസ് പറഞ്ഞു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്നും വി.എസ്.
കൂടംകുളത്തേക്ക് വി എസ് യാത്ര തിരിച്ചതിന് ലോറന്‍സ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വി എസ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റല്ലെന്നും പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്ന ആളാണെന്നും ആരോപിച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ വിഎസ് പങ്കെടുത്തിട്ടില്ലെന്നും സമരത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വി എസ് എന്നും ദൃശ്യമാധ്യമങ്ങളുടെ ചര്‍ച്ചക്കിടെ ലോറന്‍സ് പറഞ്ഞിരുന്നു. അതേസമയം തന്റെ ഭാര്യയ്ക്ക് മാനസികമായി അസ്വാസ്ഥ്യം ഉണ്ടെന്നും വി.എസിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും അക്കാര്യം ഉപയോഗിച്ച് വി.എസ് തന്നെ ആക്രമിച്ചതില്‍ ദു:ഖമോ പ്രതിഷേധമോ ഇല്ലെന്നും മറിച്ച് ഇതില്‍ നിന്നും വി.എസിന്റെ സംസ്‌ക്കാരമാണ് വ്യക്തമാകുന്നതെന്നും ലോറന്‍സ് പ്രതികരിച്ചു
പഴയ സിഐടിയു ലോബിയുടെ വക്താവായ ലോറന്‍സിനെതിരെ മുന്‍പ് നടപടിയെടുത്തതിന് നേതൃത്വം നല്‍കിയത് വിഎസ് ആണെന്നതും പലപ്പോഴും ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകാറുണ്ട്.