HIGHLIGHTS : ന്യൂദില്ലി : വിദേശനിക്ഷേപം ചില്ലറ വ്യാപാരമേഖലയില്‍ അനുവദിക്കുന്നത്
ന്യൂദില്ലി : വിദേശനിക്ഷേപം ചില്ലറ വ്യാപാരമേഖലയില്‍ അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് തുടങ്ങി.
സപ്തംബര്‍ 15ന് ഹര്‍ത്താല്‍ നടത്തിയതിനാല്‍ ഇന്നത്തെ ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെ അലഹാബാദിലും ബിഹാറിലെ പട്‌നയിലും ചെറിയ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇവിടെ പലയിടത്തും ട്രെയിനുകള്‍ തടയുന്നുണ്ട്.
വടക്കേ ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. എന്നാല്‍ ഡല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ ബന്ദ് ഭാഗികമാണ്. ഡല്‍ഹിയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.