HIGHLIGHTS : മാഹി: അഴിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
മാഹി: അഴിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. എലിഫന്റെ ലൈന്‍ റോഡില്‍ വെള്ളയില്‍ മറിയു(44)നെയാണ് കൊലപ്പെടുത്തിയത്. മറിയുവിനെ ഭര്‍ത്താവ് വയല്‍പറമ്പത്ത് അഷറഫ് കിടപ്പുമുറിയില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് ഇവരുടെ നാലുമക്കളും വീട്ടിലുണ്ടായിരുന്നു. മകളാണ് ഉമ്മ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. മക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മുക്കാളി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു.
ഭാര്യയിലുള്ള സംശയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അഷറഫ് പോലീസിനോട് പറഞ്ഞു.
ചോമ്പാല്‍ എസ്‌ഐ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഷറഫിനെ പിടികൂടിയത്.