ഭര്‍ത്താവിന് പ്രണയം കമ്പ്യൂട്ടറിനോട്; ഭാര്യ വിവാഹമോചനത്തിലേക്ക്

HIGHLIGHTS : തിരു: ഭര്‍ത്താവ് തന്നെക്കാള്‍

malabarinews

തിരു: ഭര്‍ത്താവ് തന്നെക്കാള്‍ സ്‌നേഹിക്കുന്നത് കമ്പ്യൂട്ടറിനെയാണെന്ന് ഭാര്യയുെട പരാതി. എന്നാല്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായ തന്നെ ഭാര്യ തന്നെ മനസിലാക്കുന്നില്ലെന്ന് ഭര്‍ത്താവ്. ഇരുവരും വനിതാ കമ്മീഷന്‍ അദാലത്തിന് മുന്നിലാണ് പരാതിയുമായെത്തിയത്.

sameeksha

ഒരിക്കല്‍ പിരിഞ്ഞ് വീണ്ടും ഒന്നായ ഈ ദമ്പതികളെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമം വിഫലമായി.

തന്റെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിട്ടും നേരത്തെ ഒരു തവണ പിരിഞ്ഞിട്ടും വീണ്ടു ഭാര്യ തിരികെ വിളിച്ചുകൊണ്ടുവന്നിട്ടും ഭാര്യക്ക് തന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.

ചെറുപ്പക്കാരായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൂടുതല്‍ പരിഹാരത്തിനായി പരിഗണയില്‍ വന്നിട്ടുണ്ട്. ഇതില്‍ തന്നെ രക്ഷിതാക്കള്‍ ഇടപെട്ട് വഷളാക്കിയ കേസുകളാണ് കൂടുതലെന്നും വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി.

കമ്മീഷന്‍ അംഗങ്ങളായ ഡോ. ലിസ ജോസ്,ലിസി ജോസ്, ഡയറക്ടര്‍ ജേക്കബ് ജോബ് എന്നിവരുള്‍പ്പെടെ എട്ട് അഭിഭാഷകരും പരാതി കേട്ടു. പരാതിക്കാരും എതിര്‍കക്ഷികളുമായ 77 പേര്‍ ഹാജരായില്ല. അദാലത്തില്‍ 27 പരാതികളില്‍ തീര്‍പ്പാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!