HIGHLIGHTS : ദില്ലി: യുപി സര്‍ക്കാറിന്റെ സ്വപന പദ്ധതിയായ ഭക്ഷ്യസുരക്ഷ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി.
ദില്ലി: യുപി സര്‍ക്കാറിന്റെ സ്വപന പദ്ധതിയായ ഭക്ഷ്യസുരക്ഷ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അര്‍ധരാത്രിയാണ് ബില്ല് പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും.
ബില്ല് ഓര്‍ഡിനന്‍സായി കൊണ്ടുവരുവാന്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം 118 വോട്ടുകള്‍ക്ക് തള്ളി.


ഒരു സംസ്ഥാനത്തിന്റെയും ഭക്ഷ്യധാന്യ വിഹിതത്തില്‍ കുറവു വരുത്താതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി കെവി തോമസ് രാജ്യ സഭയില്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഭക്ഷണം നല്‍കുമെന്ന് വാഗ്ദാനമാണ് ഇതോടെ നിറവേറ്റുന്നത്. ഈ ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. കൂടാതെ ആറിനും 18നും ഇടയ്ക്കു പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.