ബൈക്ക് മോഷണം വിദ്യാര്‍ത്ഥിയെ കോയമ്പത്തൂര്‍ പോലീസിന് കൈമാറി

തിരൂര്‍ : ഒരു വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്നും ബൈക്ക് മോഷണം നടത്തിയ വിദ്യാര്‍ത്ഥിയെ തിരൂര്‍ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. തിരൂര്‍ തലപ്പള്ളി കുളത്തിനടുത്ത് ചിന്നക്കല്‍ ഷംനാദ് (22)ആണ് പിടിയിലായത്. കോയമ്പത്തൂരിലെ ശരവണം പെട്ടിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് തിരൂരില്‍ കൊണ്ടുവന്ന് വൈലത്തൂരിനടുത്തുള്ള ഇയാളുടെ സുഹൃത്തുക്കളുടെ വീടുകളിലും മറ്റുമായി നിര്‍ത്തിയിട്ട് നാട്ടില്‍ ഉപോഗിച്ച് വരികയായിരുന്നു. ഇന്നലെ വാഹനപരിശോധനയ്ക്കിടെ തിരൂര്‍ പോലീസിന് സംശയം തോന്നി ഷംനാദിനെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണക്കഥയുടെ ചുരുളഴിയുന്നത്.

ഷംനാദ് കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബി സി എ വിദ്യാര്‍ത്ഥിയാണ്. ഈ ബൈക്ക് പൊളിച്ച് വില്‍ക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.
ഇയാളെ തിരൂര്‍ പോലീസ് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കോയമ്പത്തൂരില്‍ പോലീസ് സംഘത്തിന് കൈമാറി.

Share news
error: Content is protected !!
Scroll to Top