HIGHLIGHTS : കൊച്ചി: കോഴിക്കോട് ചാലിയത്ത്
കോഴിക്കോട്: കോഴിക്കോട് ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച് കപ്പല്‍ പിടികൂടി. കൊച്ചി തറമുഖത്തു നിന്നും ആരുനോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് കപ്പല്‍ പിടികൂടിയത്. ഗുജറാത്തില്‍ നിന്നുള്ള എംവി സുമോ എന്ന ചരക്കു കപ്പലാണ് പിടികൂടിയത്.
കോഴിക്കോടുനിന്നും അന്വേഷണസംഘം എത്തിയതിന് ശേഷം മാത്രമെ ഇടിച്ച കപ്പല്‍ ഇതുതന്നെയാണോ എന്ന് സ്ഥികീകരിക്കാനാകു.ഇടിയെ തുടര്‍ന്ന് ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന ചാലിയം സ്വദേശികളായ റഫീഖ്, റാഫി, മുനിസ് എന്നിവരാണ് കടലില്‍ ചാടി രക്ഷപ്പെട്ടത്.
ഇന്നലെ വൈകീട്ട് നാലുമണക്ക് പുറം കടലില്‍ നടന്ന സംഭവം ആറുമണിക്ക് രക്ഷപ്പെട്ട് കരയിലെത്തിയ മത്സ്യ തൊഴിലാളികള്‍ പറയുമ്പോള്‍ മാത്രമാണ് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലും ഒരു വിമാനവും തിരച്ചിലാരംഭിച്ചിരുന്നു.