HIGHLIGHTS : കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു ആഴക്കടലില്‍ മുങ്ങി. മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. അഞ്ചുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ പോലീസും തുടരുകയാണ്. രക്ഷപ്പെട്ട തൂത്തുക്കുടി സ്വദേശികളായ സുരേഷ്, പ്രകാശ്, രംഷി എന്നിവരെ ചാലിയത്തെത്തിച്ച്.
ബേപ്പൂരില്‍ നിന്ന് ഇന്നലെ രാത്രി ലക്ഷദ്വീപിലേക്ക് പോയ ‘അരുള്‍ സീലി’ എന്ന ഉരുവാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരമറിഞ്ഞ് എത്തിയ മത്സ്യത്തൊഴിലാളികളാണ് മൂന്നുപേരെ രക്ഷിച്ചത്.
ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി ഫറോക്ക് കോയാസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് മത്സ്യത്തൊഴിലാളികള്‍ വിവരം മറൈന്‍ പോലീസിനെയും കോസ്റ്റ് ഗാര്‍ഡിനെയും അറിയിക്കുന്നത്.
ഇതെ തുടര്‍ന്ന് മറൈന്‍പോലീസും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയാണ്. രണ്ടുപേരെകൂടി കണ്ടെത്തിയതായി സൂചനയുണ്ട്. കോസ്റ്റ് ഗാര്‍ഡ് ഡപ്യൂട്ടി കമാന്റന്റ് കെ വി അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
കരയില് നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്, പരപ്പനങ്ങാടിക്കും ബേപ്പൂരിനും ഇടയിലായുള്ള ആഴക്കടല്‍ ഇന്ന് പുലര്‍ച്ചയോടെയാണ്് അപകടം നടന്നത്.