HIGHLIGHTS : മുംബൈ: ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ(86)അന്തരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്
1926 ജനുവരി 23ന് പുനെയിലാണ് ബാല്‍ കേശവ് താക്കറെ ജനിച്ചത്. മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ഔദ്യോഗികജീവിതം ആരംഭിച്ചു. 1960ല്‍ മര്‍മിക് എന്ന രാഷ്ട്രീയ വാരിക തുടങ്ങി. പിന്നീട് മറാത്തി ഭാഷാപത്രം ‘സാമ്‌ന’യും ഹിന്ദി പത്രം ‘ദോഫര്‍ കാ സാമ്‌ന’യും തുടങ്ങി. ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന നിലപാടുകളുമായി മറാത്ത രാഷ്ട്രീയത്തില്‍ സജീവമായി. 1966 ല്‍ ശിവസേന രൂപീകരിച്ചു.

ബി ജെ പിയുമായി കൂട്ടുചേര്‍ന്ന് 1995ല്‍ മഹാരാഷ്ട്രയില്‍ ശിവസേന അധികാരക്കസേരയിലെത്തി. നാലുവര്‍ഷം നീണ്ടുനിന്ന ആ ഭരണത്തിന്‍റെ നിയന്ത്രണം ബാല്‍ താക്കറെയുടെ കൈയിലായിരുന്നു.
അന്തരിച്ച മീനയാണ് ഭാര്യ. മൂത്തമകനായ ബിന്ദുമാധവ് താക്കറെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ശിവസേനയില്‍ താക്കറെയുടെ പിന്‍ഗാമിയായ ഉദ്ദവ് താക്കറെ മകനാണ്. ജയ്ദേവ് താക്കറെയാണ് മറ്റൊരു പുത്രന്‍.