കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം വിവിധ മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന ‘ബാലശക്തി പുരസ്കാര്‍”, കുട്ടികളുടെ മേഖലയില്‍ അവരുടെ ഉന്നമത്തിനായി സമുന്നതമായ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ബാല്‍കല്യാണ്‍ പുരസ്കാര്‍ എന്നിവയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ ആഗസ്റ്റ് 31ന് മുന്‍പായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയത്തിന്റെ www.nca-wed.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്ക്കാരം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.




