ബസ് പാലത്തിന്റെ നടപ്പാതയിലേക്ക് ഇടിച്ച് കയറി : ഒഴിവായത് വന്‍ ദുരന്തം

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയുടെ നടപ്പാതയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ബസിന്റെ ചക്രം നടപ്പാതയിലെ സ്ലാബ് തകര്‍ന്ന് അതില്‍ കുടുങ്ങിയതിനാല്‍ പുഴയിലേക്ക് മറിയാതെ വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് പരപ്പനങ്ങാടിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന കെ.പി.ടി. ബസാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കുണ്ട്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ചെമ്മാട്-പരപ്പനങ്ങാടി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹനങ്ങള്‍ കുണ്ടംകടവ് പാറക്കടവ് വഴി തിരിച്ചുവിട്ടു. പാലത്തില്‍ എതിരെ വന്ന ട്രക്കറിനെ വെട്ടിച്ചപ്പോഴാണ്.

Share news
error: Content is protected !!
Scroll to Top