HIGHLIGHTS : തിരു : കേരളത്തില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നു. ബസ് ചാര്‍ജ്
തിരു : കേരളത്തില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനായി മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് പുറമെ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ദ്ധിപ്പിക്കും. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലികുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.
മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്്. ബസ്സുടമകളുടെ ആവശ്യം പൂര്‍ണമായി നടപ്പിലാക്കിയില്ലെങ്കിലും ബസ്സുടമകള്‍ക്ക് അനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ എടുക്കുക എന്നാണ് സൂചന.
ഒന്‍പതിന് ബസുടമകളുമായി ഉപസമിതി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുക.
English Summary :
MORE IN പ്രധാന വാര്‍ത്തകള്‍