ബഷീറിനെ പുറത്താക്കണം ;നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നും സ്തംഭിച്ചു.

തിരു: അരീക്കോട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഏറനാട് എംഎല്‍എ പി കെ ബഷീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മാര്‍ നിയമസഭ മൂന്നാം ദിവസവും നിയമ സഭ സ്തംഭിപ്പിച്ചു.

ബഹളത്തെ തുടര്‍ന്ന് 15 മിനിറ്റ്‌കൊണ്ട് നാലു ബില്ലുകള്‍മാത്രം പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം കാരണം ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂന്നാം ദിവസവും തുടര്‍ന്നതോടെ സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ടച്ചയില്‍ തീരുമാനമൊന്നുമായില്ല. ബഷീറിനെ പുറത്താക്കാതെ സഭാനടപടികളോട് സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

ബഷീറിനെ പുറത്താക്കണം നിയമസഭയില്‍ പ്രിതിപക്ഷ സമരം സഭ പിരിഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top