ബലിപെരുന്നാള്‍;ബഹ്‌റൈനില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 153 തടവുകാര്‍ക്ക് മോചനം

മനാമ:ബലിപെരുന്നാള്‍ പ്രമാണിച്ച് രാജ്യത്ത് തടവിലുള്ള 153 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ തീരുമാനം. രാജവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ശിക്ഷാകാലയളവില്‍ നല്ല സ്വഭാവം കാണിച്ച തടവുകാര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

വിവിധ കേസുകളില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇളവ് ലഭിക്കും.

ജയിലില്‍ നിന്ന് മോചിതരാവുന്നവര്‍ക്ക് വീണ്ടും തങ്ങളുടെ പ്രവൃത്തി മേഖലകളില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെയും ഇത്തരത്തില്‍ പെരുന്നാള്‍ വേളകളില്‍ തടവുകാര്‍ക്ക് മോചനം നല്‍കുന്ന ഉത്തരവ് ഇറങ്ങിയിരുന്നു.

Share news
error: Content is protected !!
Scroll to Top