ബനാന ഫ്‌ളാമ്പി (പുഡ്ഡിംഗ്)

റോബസ്റ്റ പഴം വട്ടത്തില്‍ മുറിച്ചത് – 6 എണ്ണം

പഞ്ചസാര – 1 1/4 കപ്പ്
കശുവണ്ടി – 15 എണ്ണം

തേങ്ങ ചുരണ്ടിയത് – 1/4 കപ്പ്
കശുവണ്ടി, തേങ്ങ ഇവ അവ്‌നില്‍ വെച്ച് മൂന്ന് മിനിട്ട് ബേക്ക് ചെയ്ത് എണ്ണ പുരട്ടിയ മാര്‍ബിള്‍ പ്രതലത്തില്‍ നിരത്തിയിടുക. പഞ്ചസാര ഇളം സ്വര്‍ണ നിറത്തില്‍ ഉരുക്കി മൂന്നിലൊന്ന് ഭാഗം കശുവണ്ടിക്കൂട്ടിന് മീതെ ഒഴിക്കണം. തണുത്താല്‍ ചെറുകഷ്ണങ്ങാക്കുക. ബാക്കി പഞ്ചസാരയില്‍ നുറുക്കിയ പഴമിട്ട് ഉടയാതെ ഇളക്കുക. ആറിയാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കണം.

 


Related Articles