HIGHLIGHTS : ബംഗ്‌ളൂരു: ബംഗ്‌ളൂരില്‍ ബിജെപി ഓഫീസിന് മുന്നില്‍ സ്‌ഫോടനം. യമഹ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ടൈംബോംബാണ്
ബംഗ്‌ളൂരു: ബംഗ്‌ളൂരില്‍ ബിജെപി ഓഫീസിന് മുന്നില്‍ സ്‌ഫോടനം. അപകടം നടന്നത് മല്ലേശ്വരം അംബേദ്കര്‍ റോഡിലാണ്. വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത് ബോംബ് സ്‌ഫോടനം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. യമഹ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ടൈംബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 16 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ 2 കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്‍ഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
വരാനിരിക്കുന്ന കര്‍ണ്ണാടകാ നിയമസഭ തിരഞ്ഞെഷുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന ദിവസമായതിനാല്‍ ബിജെപി ഓഫീസില്‍ പതിവില്‍ കവിഞ്ഞ് നിരവധി പ്രവര്‍ത്തകര്‍ ഇന്നുണ്ടായിരുന്നു.