HIGHLIGHTS : കൊല്‍കത്ത : വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപന്‍ണഘോഷ് (49) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍കത്തയില്‍ വെച്ച്
കൊല്‍കത്ത : വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപന്‍ണഘോഷ് (49) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍കത്തയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
8 തവണ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഋതുപര്‍ണഘോഷ് ലോക സിനിമ ഭൂപടത്തില്‍ ഇന്ത്യന്‍ ചലചിത്ര ലോകത്തെ അടയാളപെടുത്തിയ സംവിധായകനാണ്. 2012 ല്‍ പുറത്തിറങ്ങിയ ‘ചിത്രാംഗദയാണ്’ ഇദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ പ്രതേ്യകത ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.
1994 ല്‍ പുറത്തിറങ്ങിയ ഹിരേര്‍ അംഗ്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ബരിവാലി, തത്‌ലി, അസുഖ്, ഷോബ, റെയിന്‍കോട്ട് എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ദേയമായ ചിത്രങ്ങള്‍.
1963 ആഗസ്റ്റ് 31 ന് കൊല്‍കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് പരസ്യമേഖലയിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.