ഫോണ്‍ രേഖ ചോര്‍ത്തിയ സംഭവം ഐജിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി

തിരു: ഫോണ്‍ രേഖ ചോര്‍ത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐജി ടി ജെ ജോസഫിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. ക്ലിഫ് ഹൗസില്‍ എത്തി ഐജി മുഖ്യമന്ത്രിയെ കണ്ടു. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍ വിളിയുടെ രേഖകള്‍ പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ടി പി സെന്‍കുമാര്‍ നടത്തിയ പ്രാഥമിക അനേ്വഷണത്തില്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്നാണ് ഐജി ടിജെ ജോസഫിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തിയത്.

 

Share news
error: Content is protected !!
Scroll to Top