HIGHLIGHTS : തിരൂരങ്ങാടി: പ്രേമിച്ച യുവാവിനെതിരെ
തിരൂരങ്ങാടി: പ്രേമിച്ച യുവാവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ 24 മണക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി.
ശനിയാഴ്ച രാത്രി 8 മണി യോടെയാണ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരപ്പനങ്ങാടി സ്വദേശി പുതിയ തൊടുകയില്‍ ഫൈസല്‍ (24) നെയാണ് പോലീസ് ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ് സിപിഎം തിരൂരങ്ങാടി ഏരിയാകമ്മിറ്റിയംഗം തുടിശ്ശേരി കാര്‍ത്തികേയന്‍, സിപിഎം ലോക്കല്‍ സക്രട്ടറി രാംദാസ്, ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനുള്ളില്‍ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ തിരൂരങ്ങാടി സിഐ ഉമേഷുമായി ഇവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ുന്ന് തിങ്കളാഴ്ച കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാക്കാമെന്ന ഉറപ്പില്‍ ഫൈസലിനെ വിട്ടയക്കുകയായിരുന്നു.
ഫൈസലിനെ കസ്റ്റഡിയിലെടുത്തത് മൊഴി രേഖപ്പെടുത്താനാണെന്നും നാളെ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിഐ അറിയിച്ചു. എസ്‌ഐ എ. സുനിലും സംഭവസ്ഥലത്തെത്തിയിരുന്നു.