HIGHLIGHTS : റായ്ബറേലി : ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍
റായ്ബറേലി : ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ താന്‍ ഇപ്പേള്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് പ്രിയങ്ക ഗാന്ധി ആവര്‍ത്ത്ിച്ച് പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണങ്ങാണ് പ്രിയങ്ക തള്ളിയിരിക്കുന്നത്. റായ്ബറേലിയിലേക്ക് പ്രിയങ്ക നടത്തിയ സന്ദര്‍ശനവും ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമായിരുന്നു.

യുപിഎ സര്‍ക്കാറിനെ ഇപ്പോള്‍ പിന്തുണച്ചുകൊണ്ടിരിക്കുന്ന സമാജ്‌വാദ് പാര്‍ട്ടി രാഹുലിനെതിരെ ശക്തമായ വിമര്‍സനങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഴിവില്ലാത്തയാളാണ് രാഹുല്‍ എന്നാണ് എസ്പിയുടെ പ്രധാന വിമര്‍ശനം . ഗുജറാത്തില്‍ മോഡിക്കെതിരെ പ്രചരണത്തിന് രാഹുലിനെ ഇറക്കാതിരുന്നതും കോണ്‍ഗ്രസിനു ഈ ചിന്തയുണ്ടെന്നതിന് തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്നാല്‍ പ്രവര്‍ത്തിയിലും കാഴ്ചയിലും ഇന്ദിരാഗാന്ധിയുടെ മിന്നലാട്ടം കാണാറുള്ള പ്രിയങ്കയെ രംഗത്തിറക്കിയാല്‍ ഈ ആരോപണത്തെ മറികടക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു. അവരാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനുവേണ്ടി കരുക്കള്‍ നീക്കിയിരുന്നത്.