പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 19 ന് .വോട്ടെണ്ണല്‍ ജൂലൈ 22ന്

HIGHLIGHTS : ദില്ലി : പ്രസ്ഡന്റ് തിരഞ്ഞെടുപ്പിനുള്ള തിയ്യതി

ദില്ലി : പ്രസ്ഡന്റ് തിരഞ്ഞെടുപ്പിനുള്ള തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂലൈ 19 നാണ് തിരഞ്ഞെടുപ്പ് നടത്തുക. ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എ സമ്പത്ത് പ്രസ്ഡന്റ് തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചത്.

ജൂണ്‍ 30ആണ് പത്രികാ സമര്‍പ്പണത്തിന്റെ അവസാന തിയ്യതി. വോട്ടെണ്ണല്‍ ജൂലൈ 22ന് നടക്കും. നിലവിലെ പ്രസിഡന്റെ് പ്രതിഭാപാട്ടീലിന്റെ ഭരണ കാലാവധി ജൂലൈ 24 ന് അവസാനിക്കും.

sameeksha-malabarinews

നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധന ജൂലൈ 2നും പത്രക പിന്‍വലിക്കാനുള്ള തിയ്യതി ജൂലൈ 4 മാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

പാര്‍ലിമെന്റിലെ 776 അംഗങ്ങള്‍ക്കും സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള 4,120 അംഗങ്ങള്‍ക്കുമാണ് വോട്ടവകാശമുള്ളത്. ഈ സഭകളിലെ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!