HIGHLIGHTS : സൗദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം കര്‍ശനമാക്കുന്നതിന്റെ പേരില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന നിതാഖത് നിയമം മലബാറിലെ സാധാരണക്കാരന്റെ ജീവിതസ്വപ്നങ്ങ...
സൗദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം കര്‍ശനമാക്കുന്നതിന്റെ പേരില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന നിതാഖത് നിയമം മലബാറിലെ സാധാരണക്കാരന്റെ ജീവിതസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതില്‍ തര്‍ക്കമില്ല. പ്രധാനമായും ഈ നിയമം പറയുന്നത് ഇവയാണ്.
നിതാഖത് എന്നാല്‍ തരംതിരിക്കല്‍ എന്നാണ് അര്‍ത്ഥം. തൊഴില്‍ മേഖലയില്‍ തരംതിരിക്കല്‍ നടത്തി സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ചുവപ്പ്, മഞ്ഞ,പച്ച എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് തൊഴില്‍ മേഖലയെ തരംതിരിച്ചിരിക്കുന്നത്. സ്വദേശിവത്കരണം ഏറ്റവും കുറവുള്ള വിഭാഗമാണ് ചുവപ്പ്. കുറഞ്ഞ തോതിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയവരെയാണ് മഞ്ഞ വിഭാഗത്തില്‍ പെടുന്നത്. പത്ത് പേര്‍ക്ക് ഒരാളെന്ന നിലയിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയ വിഭാഗമാണ് പച്ച. ചുവപ്പ് കാറ്റഗറിയില്‍പ്പെട്ടവര്‍ പച്ച കാറ്റഗറിയിലേക്ക് മാറണമെന്നാണ് നിതാഖത് നിയമം കൊണ്ട് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇങ്ങനെ മാറാനുള്ള കാലാവധി അവസാനിച്ചത് മാര്‍ച്ച് 21 നാണ്.
സൗദിയില്‍ ലൈസന്‍സുള്ള 18 ലക്ഷം സ്ഥാപനങ്ങളുണ്ട്. ഇതില്‍ രണ്ടര ലക്ഷം സ്ഥാപനങ്ങള്‍ ഇപ്പോഴും ചുവപ്പ് കാറ്റഗറിയിലാണ്. ശിക്ഷാ നടപടികളില്‍ നിന്ന് ഒരു കമ്പനിയെയും ഒഴിവാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.