HIGHLIGHTS : തിരു: ഉപരോധസമരം അവസാനിപ്പിച്ചത് പ്രവര്‍ത്തകര്‍ നിയന്ത്രം വിടുമെന്ന ഘട്ടത്തിലായിരുന്നുവെന്ന് കോടിയേരി
തിരു: ഉപരോധസമരം അവസാനിപ്പിച്ചത് പ്രവര്‍ത്തകര്‍ നിയന്ത്രം വിടുമെന്ന ഘട്ടത്തിലായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമരം അപ്പോള്‍ നിര്‍ത്തിയിരുന്നില്ലെങ്കില്‍ നഗരം ചോരക്കളമായേനെ. തെരുവുയുദ്ധത്തിന് സമാനമായ സാഹചര്യം രൂപപ്പെടുമായിരുന്നെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്.
എന്നാല്‍ സമരം പെട്ടെന്ന് നിര്‍ത്തിയതിനെതിരെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

എല്‍ഡിഎഫിന്റെ അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റികള്‍ ചേരാനാണ് തീരുമാനം. ആവേശകരമായ സമരം പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് അണികള്‍ക്കിടയിലുണ്ടായ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്നാണ് വിശദീകരണ യോഗങ്ങള്‍ നടത്തുന്നത്.