പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

തിരു: പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു വെന്ന് സിപിഐഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അടിയന്തര പ്രമേയ നോട്ടീസിന് വതരാണാനുമതി തേടി സംസാരിക്കുകയായിരുന്നു അദേഹം.

പ്രതിപക്ഷത്തെ ഇത്രത്തോളം വേട്ടയാടിയിരുന്ന ഒരു സര്‍ക്കാര്‍ അടിയന്തരാവസഥക്കാലത്തു പോലും ഉണ്ടായിട്ടില്ലെന്നും പാമോലിന്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഭൂമിദാനക്കേസില്‍ സര്‍ക്കാറിന് ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം വിജിലന്‍സിനെ ഉപയോഗിച്ച് മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാനും നീക്കം നടക്കുന്നതായി അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top