പ്രകൃതിയെ ബലിക്കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗ്രാമ പഞ്ചായത്തുകള്‍ മാറിനില്‍ക്കണം;കെ. ജയകുമാര്‍

തിരൂര്‍:പ്രകൃതിയെ ബലിക്കൊടുക്കു വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഗ്രാമ പഞ്ചായത്തുകള്‍ മാറിനില്‍ക്കണമെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. എന്നാല്‍ മാത്രമെ ഹരിത കേരള മിഷന്‍ പോലുള്ള പദ്ധതികള്‍ അര്‍ത്ഥ പൂര്‍ണമാവുകയുള്ളുവെും അദ്ദേഹം അഭിപ്രായപ്പെട്ടു ഹരിത കേരള മിഷന്റെ പ്രചരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നടത്തു ഹരിത എക്‌സപ്രസ് വാഹനത്തിന്റെ രണ്ടു ദിവസത്തെ പര്യടനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ സ്‌നേഹിക്കുന്നുവെന്നത് മനുഷ്യന്റെ മാനോഭാവം മാത്രമാണ്. അത് തികച്ചും ക്രൃത്രിമമാണ് കാലം തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്റെ ഫലങ്ങള്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചു വരികയാണ്.മുന്‍ കരുതലെടുത്തില്ലെങ്കില്‍ ഇനിയുള്ള കാലം അത് രൂക്ഷമായി തുടരും.
താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍. പ്രസിഡന്റ് വി.അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ടി.വി. സുബാഷ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍,മുജീബ് താനാളൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ മാപ്പറ്റ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായി ബഷീര്‍ കളത്തില്‍,പി.എസ്.സഹദേവന്‍, കെ.പത്മാവതി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നാടന്‍ പാട്ട് സംഘത്തിന്റെ ലീഡറേ വൈസ് ചാന്‍സലര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് ഹരിത എക്‌സപ്രസിന് തിരൂര്‍ നഗരസഭയുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ ചടങ്ങ് ചെയര്‍മാന്‍ അഡ്വ.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നഫിഖ് അഷ്‌റഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ഗീത പള്ളിയാളി,കെ.ബാവ, കല്‍പ ഭാവ, റഹിയാനത്ത് എന്നിവര്‍ സംസാരിച്ചു. മാറാക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാടാമ്പുഴ ടൗണ്‍ പരിസരത്ത് നട സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് വി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.സമീറ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.പി.ജാബിര്‍,സി.എച്ച് ജലീല്‍, വഹീദ ബാനു എന്നിവര്‍ സംസാരിച്ചു.

തവനൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ കെ.പി.ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ സബീന നസീറ, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ചമ്രവട്ടം ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് പൊന്നാനി നഗര സഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.രമാദേവി വാര്‍ഡ് കൗസിലര്‍മാര്‍ പ്രസംഗിച്ചു.
പരിപാടിയില്‍ കടമ്പനാട് ജയചന്ദ്രനും സംഘവുമാണ് ഹരിത സമ്യദ്ധിയും മണ്ണിന്റെ മണവുമുള്ള നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു പ്രചരണത്തെ ശ്രദ്ധേയമാക്കുത്. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,മാധ്യമ വാര്‍ത്തകള്‍,സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഹരിത എക്‌സപ്രസ്സില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍,കെ.ജെ.യേശുദാസ്,മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനം വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം നൂറക്കണക്കിന് ആളുകള്‍ വീക്ഷിച്ചു.

Related Articles