പോലീസ് തന്നെ സദാചാര പോലീസ്.

ആലപ്പുഴ: സീമന്ത രേഖയില്‍ സിന്ദൂരമില്ലാത്തതിനാല്‍ ഭാര്യാ ഭര്‍ത്തക്കന്‍മാരെല്ലെന്ന് ഉറപ്പിച്ച് മോറല്‍ പോലീസിന് വിധേയമാക്കിയ ആലപ്പുഴയിലെ ദമ്പതിമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നേരത്തെ ആലപ്പുഴ കായല്‍ തീരത്ത് സംസാരിച്ച് നില്‍ക്കെ അറസ്റ്റിലായ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ രാജേഷിനും ഭാര്യ രശ്മിക്കുമെതിരെയാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയെന്ന കുറ്റമാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഇവരെ കസ്റ്റഡിയിലെടുത്ത സംഭവം വന്‍ വിവാദമായപ്പോള്‍ ഉന്നത ഉദേ്യാഗസ്ഥര്‍ കേസെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ ലംഘിച്ചിരിക്കുന്നത്.

 

 

ഫോട്ടോ കടപ്പാട്;  keralaonlinenews

 

Share news
error: Content is protected !!
Scroll to Top