HIGHLIGHTS : കൊല്ലം: പാരിപ്പളളിയില്‍ രാത്രി
കൊല്ലം: പാരിപ്പളളിയില്‍ രാത്രി വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ അക്ജ്ഞാത സംഘം കുത്തിക്കൊന്നു. പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ സ്വദേശി മണിയന്‍പിള്ള(47) ആണ് മരിച്ചത്. ആക്രമികളുടെ കുത്തേറ്റ എ.എസ്.ഐ ചെങ്കുളം സ്വദേശി ജോയിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം നടന്നത്. വാഹനപരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജംഗ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ ഇല്ലാത്ത വാഹനത്തിലെ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഎസ്‌ഐ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സംഘത്തെ ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ സംഘം എഎസ്‌ഐയെ കുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റലരെ പരവൂര്‍ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചുകഴിഞ്ഞിരുന്നു.
പോലീസ് അക്രമികളെ പിന്‍തുടര്‍ന്നെങ്കിലും അയൂരിന് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഒന്നിലേറെ പ്രതികളുണ്ടെന്നും പോലീസ് സൂചനനല്‍കിയിട്ടുണ്ട്.
MORE IN പ്രധാന വാര്‍ത്തകള്‍
