HIGHLIGHTS : പൊന്നാനി:
പൊന്നാനി: പൊന്നാനിയില്‍ മുസ്ലിംലീഗ് സി പി എം സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാരോപിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പൊന്നാനി പോലീസ്റ്റേഷന് ഉപരോധിക്കുകയാണ്.
കല്ലേറ് നടത്തിയ സിപിഎംകാരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സമരം.

കടല്‍ ഭിത്തി നിര്‍മ്മാണത്തിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ശ്രീരാമകൃഷ്ന്റെ നേതൃത്വത്തിലും പിന്നീട് മുസ്ലിംലീഗിന്റെ നേതൃത്വത്തിലും സമരങ്ങള്‍ നടന്നിരുന്നു.
കടല്‍ഭിത്തി നിര്‍മ്മാണത്തിന് ബജറ്റില്‍ 8 കോടി രൂപ വകയിരുത്തിയതിനെ തുടര്‍ന്ന് മുസ്ലിംലീഗിന്റെ സമരത്തിന്റെ സമാപനമായിരുന്നു ഇന്ന്. ഇതെ സ്ഥലത്തുകൂടി കടന്നുപോയ സിപിഎം പ്രകടനത്തിലുള്ളവരും ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തകര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.